കുട്ടനാട്: മുട്ടാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ അലോപ്പതി, ആയുർവേദം, ഹോമിയോ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും മുട്ടാർ സെന്റ് ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് പ്രസിഡന്റ് ലിൻസി ജോളി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബോബൻ ജോസ് അദ്ധ്യക്ഷത വഹിക്കും.