ആലപ്പുഴ: ജൽ ജീവൻ പദ്ധതിയുടെ പേരിൽ മാരാരിക്കുളത്ത് സി.പിഎം അംഗത്തിന്റെ നേതൃത്വത്തിൽ വീടുകൾ തോറും പണപ്പിരിവ് നടത്തുന്നതായി ബി.ജെ.പി ആരോപിച്ചു. അനധികൃത പണപ്പിരിവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, നിയമ നടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് കെ.വി. ബ്രിട്ടോ അറിയിച്ചു. സംസ്ഥാന കൗൺസിലംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.മുരളീധരൻ, പ്രതിഭ ജയക്കർ എന്നിവർ പങ്കെടുത്തു