1
പാലം ഉദ്ഘാടനം

കുട്ടനാട്: കൈനകരി ഗ്രാമപഞ്ചായത്ത് 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ഉയരം കൂട്ടി പുനർനിർമ്മിച്ച കുപ്പിശ്ശേരി പാലം പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല സജീവ് ചടങ്ങിൽ അദ്ധ്യക്ഷയായി. രണ്ടാം വാർഡ് അംഗവും സ്ഥിരം സമിതി ചെയർമാനുമായ കെ.എ.പ്രമോദ് സ്വാഗതം പറഞ്ഞു. മുൻ അംഗം പി.രതീശൻ സംസാരിച്ചു.