അമ്പലപ്പുഴ: എം.ആൻഡ് ബി ബിൽഡേഴ്‌സ് 25-ാമത് വാർഷികാഘോഷം നാളെ കുടുംബ സംഗമം, ഭവനദാനം, ഭൂമി ദാനം, അനാഥ ബന്ധു പുരസ്കാരം, തൊഴിലാളികളെ ആദരിക്കൽ, ധന സഹായ വിതരണം, കലാപരിപാടികൾ തുടങ്ങിയ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 9 ന് അമ്പലപ്പുഴ കിഴക്കേനട വാസുദേവം ഹാളിൽ നടക്കുന്ന വാർഷികവും കുടുംബ സംഗമവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു അദ്ധ്യക്ഷനാകും .മുഖ്യാതിഥിയായി എ.എം.ആരിഫ് എം.പി പങ്കെടുക്കും. ആർ.എസ്.എസ് താലൂക്ക് സംഘചാലക്‌ സുന്ദർജി മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് ഭൂമിദാനം അമ്പലതെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത നിർവഹിക്കും.സി.പി.എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ തൊഴിലാളി സന്ദേശം നൽകും.

പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ചികിത്സാ സഹായവിതരണം നിർവഹിക്കും. ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് ഭവനദാനം നടത്തും. കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ടി.എ.ഹാമീദ് കുടുംബസന്ദേശം നൽകും.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബാബുരാജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ എന്നിവർ അവാർഡ് വിതരണം ചെയ്യും. ബാബു ജോർജ്, വി.കെ.ബൈജു എന്നിവർ തൊഴിലാളികളെ ആദരിക്കും. അനാഥ ബന്ധു പുരസ്ക്കാരം നൽകി സി.രാധാകൃഷ്ണനെ ആദരിക്കും. മാനേജിംഗ് ഡയറക്ടർ മധു പി.ദേവസ്വം പറമ്പിൽ സ്വാഗതവും എം ആൻഡ് ബി ടീം മാനേജർ റെജിമോൻ നന്ദിയും പറയും. തുടർന്ന് വാസ്തുവിദ്യയിലെ വാസ്തവവും ആധുനിക നിർമ്മാണത്തിലെ അപാകതകളും എന്ന വിഷയത്തിൽ സെമിനാറും എം.ആൻഡ് ബി കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.