ഹരിപ്പാട്: ഹരിപ്പാട് ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് കാർത്തികപ്പളളി ഗവ.യു.പി.സ്‌കൂളിൽ നടക്കും. രാവിലെ 10.15ന് രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി അദ്ധ്യക്ഷയാകും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ വിശിഷ്ടാതിഥിയാകും. ഹരിപ്പാട് ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ജൂലി എസ്. ബിനു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്യും. ചിങ്ങോലി ഗ്രാമപ്പഞ്ചാോയത്ത് വാങ്ങി നൽകുന്ന ഫർണീച്ചർ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ കൈമാറും.