ambala

അമ്പലപ്പുഴ: ഒരു വർഷം ഒരു ലക്ഷം സംഭരങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി,വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ ശില്പശാലയ്ക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിൽ തുടക്കമായി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്തിയെടുത്ത് അതുവഴി കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ സ്യഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ശില്പശാലയിൽ പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. അംഗങ്ങളായ അജിത ശശി, വിനോദ് കുമാർ, വ്യവസായ വികസന ഓഫീസർ അനിൽ കുമാർ, ജി സുനിൽ കുമാർ, റിയാസ് റഹിം എന്നിവർ സംസാരിച്ചു.