ആലപ്പുഴ : പുകവലി ഉൾപ്പെടെ ലഹരിയുടെ ഉപയോഗവും ഉപഭോഗവും നേരിടാൻ കർശനമായി നിയമനടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹക്കിം മുഹമ്മദ് രാജാ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട്, മൗലാന ബഷീർ, ദിലീപ് ശാസ്തമംഗലം, എച്ച്.സുധീർ, ടി.എം.സന്തോഷ്, എം.ഡി.സലിം, ജോർജ് കാരാച്ചിറ, ഇ.ഷാബ്ദ്ദീൻ, ശ്യാമള പ്രസാദ്, ഷീല ജഗധരൻ, ജോജോ വർഗീസ് എന്നിവർ സംസാരിച്ചു.