ambala
മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്‌.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരജാഥയ്ക്ക് പുന്നപ്രയിൽ സ്വീകരണം നൽകിയപ്പോൾ

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്‌.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരജാഥയ്ക്ക് പുന്നപ്രയിൽ സ്വീകരണം നൽകി. മുസ്ലിംലീഗ് ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ നന്ദി പറഞ്ഞു. എസ്.ടി.യു ജില്ലാ സെക്രട്ടറി അബു പോളക്കുളം അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.ദിനകരൻ,മഞ്ചാൻ അലി, എം.പി.ഹംസ, കോയ,റസാഖ് ചേക്കാലി,നാസർ ബിതാജ്,നൗഷാദ് സുൽത്താന,തൻസി, പി .എം .സാലി ,സവാദ്,ഷാജി മോഹൻ, റിയാസ് മാക്കി ,അൻസിൽ, അൻസർ ബഷീർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ നിസാം സ്വാഗതം പറഞ്ഞു.