
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ 15 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ മൂന്നാം നമ്പർ അങ്കണവാടി കെട്ടിടം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ കാക്കരിയിൽ ഫിലിപ്പിന്റെ മകൻ ടോമിയെ സമ്മേളനത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, അംഗങ്ങളായ ജയപ്രസന്നൻ, അജിത ശശി, വിനോദ് കുമാർ, ഏലിയാസ്, വർഗീസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.വാർഡ് മെമ്പർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു.