photo

ആലപ്പുഴ: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജും ആലപ്പുഴ സ്പോർട്ട്സ് കെയർ അക്കാദമിയും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി സംയുക്തമായി സംഘടിപ്പിച്ച ബാസ്ക്കറ്റ് ബാൾ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 40വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യൻ ബാസ്ക്കറ്റ് ബാൾ ടീം മുൻ ക്യാപ്ടനും പൂർവ വിദ്യാർത്ഥിയുമായ മുരളീകൃഷ്ണ വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണവും ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.പി.ഷർമ്മിള അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ, പി.ശ്രീമോൻ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ

നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജും ആലപ്പുഴ സ്പോർട്സ് കെയർ അക്കാദമിയും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ബാസ്ക്കറ്റ് ബോൾ സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ