ambala

അമ്പലപ്പുഴ : അമ്പലപ്പുഴ സർവീസ് സഹകരണ സംഘം സെക്രട്ടറി ബി.ശ്രീകുമാർ 33. വർഷത്തെേ സേവനത്തിനു ശേഷം ഇന്നലെ വിരമിച്ചു. 1989 ൽ വളം ഡിപ്പോയിൽ സെയിൽസ് മാനായാണ് ജോലിയിൽ പ്രവേശിച്ചത്. കേരള കോ ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയൻ അമ്പലമ്പുഴ,കുട്ടനാട് ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റ് ,കർഷക സംഘം ഏരിയാ കമ്മറ്റി അംഗം, പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.