ചേർത്തല: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പൾമണോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സൗജന്യ രജിസ്ട്രേഷനും ശ്വാസകോശ പരിശോധനയും നടത്തി. പൾമണോളജി വിഭാഗം മേധാവി ഡോ.എം.സായിലാൽ,കൺസൾട്ടന്റ് പൾമനോണജിസ്റ്റ് ഡോ.ക്ഷമ മാധവി എന്നിവർ നേതൃത്വം നൽകി. പി.എഫ്.ടി ടെക്നീഷ്യൻ പ്രീത,സിസ്റ്റർ റിനി ജോർജ്ജ്,പി.ആർ.ഒ മാനേജർ വി.ജെ.രശ്മി,പി.ആർ.ഒമാരായ ആശാലത,കാർത്തിക എന്നിവർ നേതൃത്വം നൽകി.നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ബോധവത്കരണ ക്ലാസും നടത്തി.