പൂച്ചാക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് കൊച്ചുകണ്ണമ്പറമ്പിൽ വീട്ടിൽ വിഷ്ണു (30) വിനെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കഞ്ചാവ് കടത്ത്, പോക്സോ തുടങ്ങിയ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.