ankanavadi
പാണാവള്ളി അരങ്കശ്ശേരി 47-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുളള പാണാവള്ളി അരങ്കശ്ശേരി 47-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം .വാർഡ് മെമ്പർ അഡ്വ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. വർക്കർ ഖദീജ അഷ്റഫ് അദ്ധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ എം.ജി വിനോദ് കുമാർ ബോധവൽക്കരണ ക്ലാസ് നടത്തി.എ.എൽ.എം.സി കമ്മിറ്റി മെമ്പർ നാസിമുദ്ദീൻ, സി.ഡി.എസ് മെമ്പർ സുനിഷ എന്നിവർ സംസാരിച്ചു. ആശാ വർക്കർ നിസാ നവാസ് സ്വാഗതവും ഹെൽപ്പർ ഗിരിജ നന്ദിയും പറഞ്ഞു.