മാവേലിക്കര: പ്രവേശനോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ എം.എസ്.അരുൺകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മണ്ഡലതല യോഗം ചേർന്നു. സ്‌കൂൾ പരിസരങ്ങളിലെ ലഹരി വില്പന തടയാൻ എക്‌സൈസ്, പൊലീസ് വകുപ്പുകൾ കർശന ഇടപെടൽ നടത്തണമെന്നും പൊതുമരാമത്ത് റോഡുകളിൽ ആവശ്യമുള്ളിടങ്ങളിൽ അടിയന്തരമായി സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.