career-guidence-class

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 658-ാം നമ്പർ ശാഖാ യോഗത്തിൽ എൽകെജി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കരിയർ ഗൈഡൻസ് ക്ലാസും നടന്നു. മാന്നാർ യൂണിയൻ ചെയർമാൻ ഡോ. എം.പി വിജയകുമാർ സമ്മേളന ഉദ്ഘാടനവും പഠനോപകരണ വിതരണവും നടത്തി. ശാഖായോഗം പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല മുഖ്യ പ്രഭാഷണവും നുന്നു പ്രകാശ് മുഖ്യസന്ദേശവും നൽകി.

വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ, ശാഖായോഗം കമ്മിറ്റി അംഗങ്ങളായ അനിൽ മനയ്ക്കരാശ്ശേരിൽ, രമണൻ വലിയവീട്ടിൽ, സുഭദ്ര ഗോപി, കുടുംബയൂണിറ്റ് ഭാരവാഹി ബിജു ആനമുടിയിൽ, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി മണികണ്ഠൻ, കുമാരി സംഘം ഭാരവാഹികളായ അഞ്ജന രാജേന്ദ്രൻ, രേണുക, ഐശ്വര്യ ശ്രീക്കുട്ടൻ, വനിതാസംഘം സെക്രട്ടറി ഷീജ അനിൽ എന്നിവർസംസാരിച്ചു. ശാഖായോഗം സെക്രട്ടറി അനിൽകുമാർ മനയശ്ശേരി സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് വിജയൻ വൈജയന്തി നന്ദിയും പറഞ്ഞു. ജെ.സി.ഐ ട്രെയിനർ ശ്യാംകുമാർ കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി.