ഹരിപ്പാട്: വൃദ്ധനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെട്ടുവേനി കാവുപറമ്പിൽ ഗോപിയെയാണ് (70) ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ എഴിയ്ക്കകത്ത് ജംഗ്ഷന് കിഴക്ക് വശമുള്ള ലെവൽക്രോസിൽ തിരുനെൽവേലി -ജാംനഗർ എക്സ്പ്രസ് തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഗോപി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴി ട്രെയിൻ തട്ടുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉണ്ടായ അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ കേൾവി ശക്തി നഷ്ടപ്പെട്ടിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് . ഭാര്യ:രാധാമണി. മക്കൾ: മഞ്ജു,മനോജ്, വിനോദ്.മരുമക്കൾ: പ്രസാദ്, ലേഖ.