
ആലപ്പുഴ : ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മിനിമം പെൻഷൻ 5000 രൂപ നൽകണമെന്ന് കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.മോഹനൻ ആവശ്യപ്പെട്ടു. ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് സി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.എസ്.ശശി, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ , യൂണിയൻ ജനറൽ സെക്രട്ടറി ജെ.മനോജ് , ട്രഷറർ ടി.ജി. രമേശ് കുമാർ, ഷിബു ആലപ്പുഴ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജെ.മനോജ് (പ്രസിഡന്റ് ) ടി.സി.സുനിൽ കുമാർ (ജനറൽ സെക്രട്ടറി), ടി.ജി.രമേശ്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.