
ന്യൂഡൽഹി:എല്ലാ സർക്കാരുകളും സാധാരണ ചെയ്യാറുള്ളതുപോലെ ഡാഷ് ബോർഡിനെക്കുറിച്ച് പഠിക്കാനാണ് കേരള ചീഫ് സെക്രട്ടറിയും സംഘവും ഗുജറാത്തിൽ സന്ദർശനം നടത്തിയതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് സംസ്ഥാന സർക്കാർ വിശദീകരിക്കും. ഗുജറാത്ത് മോഡൽ പഠിക്കാനായല്ല സംഘം പോയത്. ഒരു ചാനലിനോട് സംസാരിക്കവെ യെച്ചൂരി വ്യക്തമാക്കി.