
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയ്ക്ക് മാപ്പ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജോൺ ബ്രിട്ടാസ് എം.പിയെ അറിയിച്ചു. മോചനത്തിന് നിയമപരമായ വഴികൾ തേടുന്നതിനൊ പ്പം സാമൂഹിക സംഘടനകളുമായി ചേർന്ന് മാപ്പ് ലഭ്യമാക്കാനുള്ള സാദ്ധ്യ തകളും പരിശോധിക്കുകയാണെന്നും മോചനം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം. പി നൽകിയ കത്തിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.