
ന്യൂഡൽഹി: കൽക്കരിക്ഷാമവും ചൂട് കാരണമുള്ള വർദ്ധിച്ച ഉപഭോഗവും കണക്കിലെടുത്ത് ഡൽഹിയിൽ ഒക്‌ടോബർ ഒന്നു മുതൽ സൗജന്യ വൈദ്യുതിയും സബ്‌സിഡിയും ആവശ്യപ്പെടുന്നവർക്ക് മാത്രമെ നൽകൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. നിലവിൽ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും 200 യൂണിറ്റ് വരെ സൗജന്യമാണ്. 201 മുതൽ 400 യൂണിറ്റ് വരെ 800രൂപ സബ്‌സിഡിയുമുണ്ട്.
പണം നൽകി വൈദ്യുതി ഉപയോഗിക്കാൻ താത്പര്യമുള്ളവരുടെ കണക്കെടുപ്പ് ഉടൻ തുടങ്ങുമെന്നും കേജ്‌രിവാൾ അറിയിച്ചു.
ഡൽഹിയിൽ ഭരണത്തുടർച്ചയ്‌ക്ക് കേജ്‌രിവാളിന്റെ ആംആദ്‌മി സർക്കാരിനെ സഹായിച്ച ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രധാനപ്പെട്ടതാണ് സൗജന്യ വൈദ്യുതി.
ഗോവ, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.