
ന്യൂഡൽഹി:കൊവിഡ് തരംഗം അവസാനിച്ചാലുടൻ സി.എ.എ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബംഗാൾ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ വടക്കൻ ബംഗാളിലെ സിലിഗുരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം ഒരു യാഥാർത്ഥ്യമാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൗരത്വ നിയമം നടപ്പാക്കില്ലെന്ന കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. കൊവിഡ് തരംഗം അവസാനിച്ചാലുടൻ ഞങ്ങൾ സി.എ.എ നടപ്പിലാക്കുമെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അമിത് ഷാ പറഞ്ഞു. സി.എ.എ ഒരു യാഥാർത്ഥ്യമായിരുന്നു, അത് യാഥാർത്ഥ്യമായി തുടരും. തൃണമൂൽ കോൺഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം
ഒരു വർഷമായി അമിത് ഷാ ബംഗാളിൽ വന്നിട്ടെന്നും ഓരോ തവണ വരുമ്പോഴും അസംബന്ധങ്ങൾ പറയുകയാണെന്നും മമത ബാനർജി പ്രതികരിച്ചു.