
ന്യൂഡൽഹി: ബീഹാർ, തെലങ്കാന സംസ്ഥാനങ്ങളിൽ ഒഴിവുവന്ന ഒാരോ രാജ്യസഭാ സീറ്റുകളിലേക്ക് ഈമാസം 30ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. മെയ് 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. ലെജിസ്ളേറ്റീവ് കൗൺസിലിൽ ചേർന്ന തെലങ്കാന രാഷ്‌ട്ര സമിതി നേതാവ് ബൻഡ പ്രകാശ് കഴിഞ്ഞ ഡിസംബറിൽ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവിലാണ് തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ്. ബീഹാറിൽ ജെ.ഡി.യു അംഗം മഹേന്ദ്ര പ്രസാദിന്റെ മരണത്തെ തുടർന്നുള്ള ഒഴിവാണ്.