ahammad-devarkovil

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടി മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ സന്ദർശിച്ചു. നിർമ്മാണ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന് സൂചിപ്പിച്ച കേന്ദ്രസഹമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ചർച്ചയിൽ വിസിൽ എം.ഡി ഗോപാലകൃഷ്ണൻ, അഡിഷണൽ പി.എസ് സി.പി. അൻവർസാദത്ത് എന്നിവർ പങ്കെടുത്തു.