chief-justice

ന്യൂഡൽഹി: കോടതിയിൽ വാദിക്കുമ്പോൾ മുതിർന്ന അഭിഭാഷകർ ശബ്ദം ഉയർത്തുകയോ അട്ടഹസിക്കുകയോ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭ്യർത്ഥിച്ചു.

മുതിർന്ന അഭിഭാഷകരായ ശ്യാം ദിവാൻ, വികാസ് സിംഗ് എന്നിവർ ഒരു കേസിൽ നടത്തിയ വാദങ്ങൾക്ക് തൊട്ട് പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

വാദത്തിനിടെ പരസ്പരം ശബ്ദം ഉയർത്തരുതെന്ന് ചീഫ് ജസ്റ്റിസിന് അവരോട് പറയേണ്ടി വന്നു. 'കോടതിയിൽ അട്ടഹസിക്കരുതെന്ന് മുതിർന്ന അഭിഭാഷകരോട് അഭ്യർത്ഥിക്കുന്നു. യുവാക്കളാണെങ്കിൽ അവരുടെ ഉത്കണ്ഠ മനസിലാക്കാം. എന്റേത് ഒച്ചയെടുക്കുന്ന സ്വഭാവമല്ല. എന്നാൽ ഡൽഹിയിൽ വന്ന ശേഷം അങ്ങനെയാകാൻ പ്രേരിപ്പിച്ചിട്ടുണ്ട്.'- ചീഫ് ജസ്റ്റിസ് പറഞ്ഞു.