ന്യൂഡൽഹി: ഡിസംബറിൽ ആദ്യ കപ്പലെത്തിക്കാൻ കഴിയും വിധം വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരത്തേക്കുള്ള റെയിൽ കണക്‌ടിവിറ്റിക്കു വേണ്ടിയുള്ള 1050 കോടിയുടെ പദ്ധതിക്കും, ഭാരത് മാല പദ്ധതിയുടെ ഭാഗമായ ഔട്ട്‌ഡോർ ഇടനാഴിയ്ക്കുള്ള 2039 കോടിയുടെ സിവിൽ വർക്കിനും അംഗീകാരമായെന്ന് മന്ത്രി അറിയിച്ചു.