v

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്നു ദിവസത്തെ ഖത്തർ സന്ദർശനം ഇന്നു തുടങ്ങും. ഖത്തറിലേക്കുള്ള മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഖത്തർ വിദേശകാര്യ മന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, സഹമന്ത്രി ബിൻ അബ്‌ദുള്ള അൽ ചാനിം, ശൂറാ കൗൺസിൽ സ്‌പീക്കർ അടക്കം ഖത്തർ ഭരണകൂടത്തിലെ പ്രമുഖ വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിക്കുന്ന മന്ത്രി, ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിലും തൊഴിലാളി ദിനാഘോഷത്തിലും പങ്കെടുക്കും.