v

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സൗത്ത് മുനിസിപ്പൽ കോർപറേഷൻ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി സുപ്രീംകോടതിയിൽ ഹർജി നൽകി. പൊളിക്കാനിരിക്കുന്ന നിർമ്മാണങ്ങൾ കയ്യേറ്റങ്ങളല്ലെന്നും നിയമപ്രകാരമുള്ള നോട്ടീസ് നൽകാതെ പൊലീസ് സഹായത്തോടെയാണ് നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊളിക്കലിനെതിരെ വഴിവാണിഭക്കാരുടെ സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.