v

ന്യൂഡൽഹി: ഷഹീൻബാഗിൽ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരെ സി.പി.എം നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള വേദിയാക്കി മാറ്റരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സി.പി.എം എന്തിനാണ് ഹർജി നൽകുന്നതെന്ന് അതിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥിനോട് ജസ്റ്റിസ് നാഗേശ്വരറാവു ചോദിച്ചു. ഷെഹീൻബാഗിലെ ഒഴിപ്പിക്കപ്പെടുന്ന ഒരു വ്യക്തി ഹർജി നൽകിയാൽ മനസ്സിലാക്കാം. ഇത്തരത്തിൽ ഒരാളും കോടതിയെ സമീപിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടി നിർദ്ദേശിച്ചതുകൊണ്ട് മാത്രം കേസിൽ ഇടപെടാനാകില്ല. അനധികൃതമെങ്കിൽ കൈയേറ്റം നീക്കം ചെയ്യാം. എല്ലാ ഒഴിപ്പിക്കലും തടയാനാകില്ല. ഇത്തരം ആവശ്യങ്ങളുയായി നേരിട്ട് സുപ്രീം കോടതിയിലേക്ക് വരരുത്. സി.പി.എമ്മിനോടും മറ്റ് ഹർജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് സി.പി.എം ഹർജി പിൻവലിച്ചു.

സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നതുപോലെ അനധികൃത കൈയേറ്റങ്ങളല്ല ഷെഹീൻബാഗിലേതെന്നാണ് സി.പി.എം നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്. പൊതു താത്പര്യം മുൻനിറുത്തിയാണ് ഹർജി നൽകിയതെന്നും പാർട്ടി താത്പര്യമല്ലെന്നും സുരേന്ദ്രനാഥ് വാദിച്ചു. രണ്ടാമത്തെ ഹർജി വഴിയോരക്കച്ചവടക്കാരുടെ സംഘടനയുടെതാണ്.

കച്ചവടക്കാർ കൈയേറ്റം നടത്തിയാൽ നീക്കം ചെയ്യും. അധികാരികൾ നിയമം ലംഘിച്ചിട്ടുണ്ടെങ്കൽ ഹൈക്കോടതിയെ സമീപിക്കുക. ജസ്റ്റിസ് റാവു വ്യക്തമാക്കി. ഒഴിപ്പിക്കുന്നതിനുമുമ്പ് നിങ്ങൾ എന്താണ് നോട്ടീസ് നൽകാത്തതെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ നിയമമനുസരിച്ച് പൊതുവഴികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകേണ്ടതില്ലെന്ന് എസ്.ജി. തുഷാർ മേത്ത പറഞ്ഞു. രാഷ്ട്രീയ പ്രചാരണത്തിനായി വസ്തുതകൾ തെറ്റായാണ് ചിത്രീകരിക്കുന്നത്. റസിഡന്റ്സ് അസോസിയേഷനുകളുടെ പരാതിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.

ഷ​ഹീ​ൻ​ബാ​ഗിൽ​ ​പ്ര​തി​ഷേ​ധം,
ബു​ൾ​ഡോ​സ​ർ​ ​പി​ൻ​വാ​ങ്ങി

സ്വ​ന്തം​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​പൗ​ര​ത്വ​ ​നി​യ​മ​ത്തി​നെ​തി​രാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​തെ​ക്ക​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​ഷ​ഹീ​ൻ​ബാ​ഗിൽ​ ​അ​ന​ധി​കൃ​ത​ ​കൈ​യേ​റ്റ​ങ്ങ​ൾ​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​സൗ​ത്ത് ​മു​സി​നി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യോ​ടെ​ ​ബു​ൾ​ഡോ​സ​റു​മാ​യി​ ​ന​ട​ത്തി​യ​ ​നീ​ക്കം​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​നി​റു​ത്തി​വ​ച്ചു.​ ​വ​ട​ക്ക​ൻ​ ​ഡ​ൽ​ഹി​യി​ലെ​ ​ജ​ഹാം​ഗീ​ർ​ ​പു​രി​യി​ൽ​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​ന​ട​ന്ന​ ​വി​വാ​ദ​ ​ഒ​ഴി​പ്പി​ക്ക​ലി​നു​ശേ​ഷ​വും​ ​സൗ​ത്ത് ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​ന​ധി​കൃ​ത​ ​കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​തു​ട​ർ​ന്നി​രു​ന്നു.​ ​ഷ​ഹീ​ൻ​ബാ​ഗി​നു​ ​സ​മീ​പം​ ​ന്യൂ​ ​ഫ്ര​ണ്ട്‌​സ് ​കോ​ള​നി​യി​ൽ​ ​ഇ​ന്ന് ​ഒ​ഴി​പ്പി​ക്ക​ൽ​ ​തു​ട​രു​മെ​ന്ന് ​സൗ​ത്ത് ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​റി​യി​ച്ചു.

ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10​ന് ​വ​ൻ​ ​പൊ​ലീ​സ് ​സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് ​കൈ​യേ​റ്റ​ങ്ങ​ൾ​ ​പൊ​ളി​ക്കാ​ൻ​ ​എ​ത്തി​യ​ത്.​ ​ഇ​തോ​ടെ​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ത​ടി​ച്ചു​കൂ​ടു​ക​യും​ ​റോ​ഡ് ​ഉ​പ​രോ​ധി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ഇ​തി​നി​ടെ​ ​എ​ത്തി​യ​ ​ഒാ​ഖ്‌​ല​യി​ലെ​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി​ ​എം.​എ​ൽ.​എ​ ​അ​മാ​ന​ത്തു​ള്ളാ​ ​ഖാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​പ്ര​ദേ​ശ​ ​വാ​സി​ക​ൾ​ ​ഒ​ഴി​പ്പി​ക്ക​ലി​നാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​ബു​ൾ​ഡോ​ഡ​റി​നു​ ​മു​ന്നി​ൽ​ ​റോ​ഡി​ൽ​ ​കു​ത്തി​യി​രു​ന്ന് ​പ്ര​തി​ഷേ​ധി​ച്ചു.

പ്ര​ദേ​ശ​ത്തെ​ ​എ​ല്ലാ​ ​കൈ​യേ​റ്റ​ങ്ങ​ളും​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​നീ​ക്കം​ ​ചെ​യ്‌​ത​താ​ണെ​ന്നും​ ​അ​ധി​കൃ​ത​രു​ടെ​ ​ന​ട​പ​ടി​ ​രാ​ഷ്‌​ട്രീ​യ​ ​പ്രേ​രി​ത​മാ​ണെ​ന്നും​ ​അ​മാ​ന​ത്തു​ള്ള​ ​പ​റ​ഞ്ഞു.​ ​പ​ള്ളി​യു​ടെ​ ​മു​ന്നി​ൽ​ ​നി​ർ​മ്മി​ച്ച​ ​ടോ​യ്‌​ലെ​റ്റു​ക​ളും​ ​മ​റ്റും​ ​ജ​ന​ങ്ങ​ൾ​ ​ത​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​നീ​ക്കം​ ​ചെ​യ്‌​ത​താ​ണ്.​ ​ഇ​പ്പോ​ൾ​ ​കൈ​യേ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​തു​ ​കാ​ണി​ച്ചു​ ​ത​ന്നാ​ൽ​ ​താ​ൻ​ ​നീ​ക്കം​ ​ചെ​യ്യും.​ ​കൃ​ത്യ​ ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ​പ​റ​ഞ്ഞ് ​പ്ര​ദേ​ശ​ത്തെ​ ​അ​ന്ത​രീ​ക്ഷം​ ​മോ​ശ​മാ​ക്കാ​നാ​ണ് ​മു​നി​സി​പ്പ​ൽ​ ​അ​ധി​കൃ​ത​രു​ടെ​ ​ശ്ര​മ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​തു​ട​ർ​ന്ന് ​മു​നി​സി​പ്പ​ൽ​ ​അ​ധി​കൃ​ത​ർ​ ​എം.​എ​ൽ.​എ​യ്‌​ക്കൊ​പ്പം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​ചി​ല​ ​കൈ​യേ​റ്റ​ങ്ങ​ൾ​ ​പൊ​ളി​ച്ചു.​ ​ആം​ആ​ദ്‌​മി​-​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​അ​ണി​ചേ​ർ​ന്നു.