sera-nsui

ന്യൂഡൽഹി: തിരുവനന്തപുരം സ്വദേശിയും ഡൽഹി യൂണിവേഴ്സിറ്റി ജീസസ് ആൻഡ് മേരി കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയുമായ സേറ മറിയം ബിന്നിയെ എൻ.എസ്. യു.ഐ ദേശീയ കോ-ഓർഡിനേറ്ററായി അഖിലേന്ത്യാ നേതൃത്വം നിയമിച്ചു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ ബിന്നി സാഹിതിയുടെയും അഡ്വ.റാണിയുടെയും മകളായ സേറ ബാലസഞ്ചാര സാഹിത്യകാരിയും സിനിമാ-സീരിയൽ ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്.