
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുന:പരിശോധന വരെ കാത്തുനിൽക്കാതെ ജൂലായിൽ കേസു കേൾക്കുമ്പോൾ തന്നെ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെന്ന് പ്രതീക്ഷ.
സത്യം പറയുന്നത്
രാജ്യദ്രോഹമല്ല: രാഹുൽ
സത്യം പറയുന്നത് രാജ്യദ്രോഹമായി കാണാനാകില്ലെന്നും അത് ദേശസ്നേഹമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സത്യം അംഗീകരിക്കുന്നത് രാജധർമ്മവും അടിച്ചമർത്തുന്നത് അഹങ്കാരവുമാണ്. ചരിത്ര വിധിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.