
ന്യൂഡൽഹി: ചേരികൾ അന്യായമായി ഒഴിപ്പിക്കുന്നുവെന്നാരോപിച്ച് മദൻപൂർ ഖാദറിൽ പ്രതിഷേധിച്ച എ.എ.പി എം.എൽ.എ അമാനത്തുള്ളഖാനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഒഴിപ്പിക്കലിനെതിരെ നടന്ന പ്രതിഷേധത്തിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജനങ്ങൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു.
"ഡൽഹി പൊലീസിന് എന്നെ തടവിലാക്കാനേ കഴിയൂ. എന്റെ ആത്മാവിനെ തടവിലാക്കാൻ കഴിയില്ല." - അമാനത്തുള്ളഖാൻ ട്വീറ്ററിൽ കുറിച്ചു.
ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കൊപ്പം അമാനത്തുള്ളഖാനെയും കസ്റ്റഡിയിലെടുത്തതായി
ഡൽഹി പൊലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ മതിയായ സുരക്ഷ സംവിധാനമൊരുക്കിയതായും പൊലീസ് അറിയിച്ചു.