cannes-festival

ന്യൂഡൽഹി:ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്ന സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മാധവൻ സംവിധാനം ചെയ്ത് അദ്ദേഹം നായകനായ തമിഴ് ചിത്രം റോക്കട്രി,​ ദി നമ്പി ഇഫക്‌ട്, നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ഗോദാവരി, ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ആൽഫ ബീറ്റ ഗാമ, ബിശ്വജിത്ത് ബോറെ സംവിധാനം ചെയ്ത മിഷിംഗ് ഭാഷയിലുള്ള ബൂംബാറൈഡ്, അചൽ മിശ്ര സംവിധാനം ചെയ്ത ഹിന്ദി, മറാത്തി ചിത്രം ധുയിൻ എന്നിവയും കാനിൽ പ്രദർശനത്തിനുണ്ട്.