pera
f

ന്യൂഡൽഹി: ഭരണകൂടത്തിന്റെ അലംഭാവത്താൽ 'നീതി വൈകി, നീതി നിഷേധിക്കപ്പെട്ട് ' മുപ്പതിലേറെ വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന രാജീവ്ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളനെ സുപ്രീംകോടതി ഭരണഘടനയിലെ സവിശേഷാധികാരം പ്രയോഗിച്ച് മോചിപ്പിച്ചു. പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ച തമിഴ്നാട് ഗവർണറുടെ നടപടി കോടതി പരിശോധിക്കും.

പേരറിവാളന്റെ നീണ്ടുപോകുന്ന ജയിൽ വാസവും ദയാഹർജി ഗവർണർ വർഷങ്ങളോളം വൈകിപ്പിച്ചതും, ഗവർണർക്കല്ല, രാഷ്‌ട്രപതിക്കാണ്

ദയാഹർജി തീർപ്പാക്കാൻ അധികാരമെന്ന കേന്ദ്ര സർക്കാരിന്റെ മലക്കം മറിച്ചിലും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടൽ. പേരറിവാളന് പൂർണനീതി ലഭ്യമാക്കാൻ ഭരണഘടനയുടെ 142-ാം വകുപ്പ് നൽകുന്ന അസാധാരണ അധികാരം പ്രയോഗിക്കാൻ കോടതി നിർബന്ധിതമാവുകയാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ. എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

പേരറിവാളന്റെ വധശിക്ഷ നേരത്തേ ജീവപര്യന്തമായി ഇളവു ചെയ്‌തിരുന്നു. ഭീകരപ്രവർത്തന കുറ്റവും പിൻവലിച്ചിരുന്നു. ഇക്കൊല്ലം മാർച്ചിൽ ജാമ്യവും അനുവദിച്ചു.

ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം ശിക്ഷ ഇളവു ചെയ്യാൻ ഗവ‌ർണർക്ക് അധികാരമുണ്ട്. അതനുസരിച്ച് പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനമെടുക്കാൻ

ഗവർണർ വിമുഖത കാട്ടി. ഈ വകുപ്പ് പ്രകാരം പേരറിവാളനെ മോചിപ്പിക്കാൻ 2018ൽ തമിഴ്നാട് മന്ത്രിസഭ നൽകിയ ശുപാർശ പാലിക്കാനും ഗവർണർ ബാദ്ധ്യസ്ഥനായിരുന്നു. അതിൽ ഗവർണർ കാലതാമസം വരുത്തിയത് കോടതി പരിശോധിക്കും. (സർക്കാരിന്റെ ശുപാർശ ഗവർണർ വർഷങ്ങളോളം വൈകിപ്പിച്ചതിനാൽ കേസ് അസാധാരണമാണെന്ന് കഴിഞ്ഞ വർഷം കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.)​

അതേസമയം,​ പ്രതിക്ക് മാപ്പ് നൽകാൻ ഗവർണർക്കല്ല,​ രാഷ്‌ട്രപതിക്ക് മാത്രമാണ് അധികാരമെന്ന കേന്ദ്ര സർക്കാരിന്റെ വാദം കോടതി തള്ളി. ഈ വാദം അംഗീകരിച്ചാൽ 161ാം വകുപ്പ് നിർജ്ജീവമാകുമെന്നും അതുപ്രകാരം കഴിഞ്ഞ എഴുപതിലേറെ വർഷം ഗവർണർമാർ അനുവദിച്ച ശിക്ഷാ ഇളവുകൾ അസാധുവാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനമെടുക്കാത്ത ഗവർണർ പിന്നീട്, രാഷ്‌ട്രപതിയാണ് അധികാരി എന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഗവർണർ തീരുമാനമെടുക്കുമെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്ന കേന്ദ്രം ഇതോടെ മലക്കം മറിഞ്ഞു. പേരറിവാളന്റെ മോചനം തീരുമാനിക്കേണ്ടത് രാഷ്‌ട്രപതിയാണെന്ന് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചു.

മാപ്പ് നൽകാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും ഭരണഘടന നൽകുന്ന അധികാരം അനിഷേദ്ധ്യമാണെന്നും ദയാഹർജി രാഷ്ട്രപതിക്കോ ഗവർണർക്കോ നൽകാൻ പ്രതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും പേരറിവാളന്റെ അഭിഭാഷകർ കോടതിയിൽ ബോധിപ്പിച്ചു.

മുൻപ്രധാനമന്ത്രിയെ വധിച്ചെന്നതാണ് പേരറിവാളനെതിരായ കുറ്റമെന്ന് കേന്ദ്രം വാദിച്ചു. എന്നാൽ ഒൻപത് വോൾട്ടിന്റെ രണ്ട് ബാറ്ററി നൽകുക മാത്രമാണ് താൻ ചെയ്‌തതെന്നും അവ എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പേരറിവാളൻ വാദിച്ചു. പത്തൊൻപതാം വയസിലാണ് തന്നെ അമ്മ സി. ബി. ഐക്ക് കൈമാറിയത്. യുവത്വം മുഴുവൻ ജയിലിൽ നഷ്ടമായി. അതിൽ പതിനാറ് വർഷം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ഏകാന്തതടവിലായിരുന്നെന്നും ബോധിപ്പിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11 നാണ് പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.

ഗ​വ​ർ​ണ​ർ​ ​കൈ​കാ​ര്യ​ക്കാ​ര​ൻ​ ​മാ​ത്രം

ന്യൂ​ഡ​ൽ​ഹി​:​ത​മി​ഴ്‌​നാ​ട്ടി​ൽ​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​ഗ​വ​ർ​ണ​റാ​യി​രു​ന്ന​ ​ബ​ൻ​വാ​രി​ലാ​ൽ​ ​പു​രോ​ഹി​ത് ​ആ​ണ് ​പേ​ര​റി​വാ​ള​ന്റെ​ ​ദ​യാ​ഹ​ർ​ജി​യും​ ​പേ​ര​റി​വാ​ള​നെ​ ​മോ​ചി​പ്പി​ക്ക​ണ​മെ​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​യും​ ​തീ​രു​മാ​ന​മെ​ടു​ക്കാ​തെ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​വ​ച്ചു​താ​മ​സി​പ്പി​ച്ച​ത്.​ ​ഒ​ടു​വി​ൽ​ ​ശു​പാ​ർ​ശ​ ​രാ​ഷ്‌​ട്ര​പ​തി​ക്ക് ​അ​യ​ച്ച​തും​ ​അ​ദ്ദേ​ഹ​മാ​ണ്.​ ​അ​താ​ണി​പ്പോ​ൾ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​ന​ത്തി​ന് ​ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഗ​വ​ർ​ണ​ർ​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​ക്കേ​ണ്ട​ ​കൈ​കാ​ര്യ​ക്കാ​ര​ൻ​ ​മാ​ത്രം.​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​ച്ച​ത് ​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്.​ ​ശി​ക്ഷ​ ​ഇ​ള​വ് ​ന​ൽ​കാ​നു​ള്ള​ ​അ​ധി​കാ​രം​ ​രാ​ഷ്ട്ര​പ​തി​ക്കാ​ണെ​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ട് ​ത​ള്ളു​ന്ന​താ​യും​ ​കോ​ട​തി​ ​പ​റ​ഞ്ഞു.

​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 161ാം​ ​വ​കു​പ്പ് ​പ്ര​കാ​ര​മു​ള്ള​ ​അ​ധി​കാ​രം​ ​വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ​ ​ത​മി​ഴ്നാ​ട് ​ഗ​വ​ർ​ണ​ർ​ ​കാ​ല​താ​മ​സം​ ​വ​രു​ത്തി​യ​ത് ​നി​യ​മ​പ​ര​മാ​യി​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​സു​പ്രീം​ ​കോ​ട​തി​ക്ക് ​അ​ധി​കാ​ര​മു​ണ്ട്
161ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ശി​ക്ഷ​ ​ഇ​ള​വ് ​ചെ​യ്യാ​നു​ള്ള​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ഉ​പ​ദേ​ശം​ ​സ്വീ​ക​രി​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ബാ​ദ്ധ്യ​സ്ഥ​നാ​ണ്.​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​ശു​പാ​ർ​ശ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​കൈ​മാ​റാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​വി​വേ​ച​നാ​ധി​കാ​രം​ ​ഇ​ല്ല
​ ​പേ​ര​റി​വാ​ള​ന്റെ​ ​നീ​ണ്ട​ ​ശി​ക്ഷാ​ ​കാ​ല​യ​ള​വ്,​ ​ജ​യി​ലി​ലെ​യും​ ​പ​രോ​ളി​ലെ​യും​ ​തൃ​പ്തി​ക​ര​മാ​യ​ ​പെ​രു​മാ​റ്റം,​ ​രോ​ഗ​ത്തി​ന്റെ​ ​രേ​ഖ​ക​ൾ,​ ​ജ​യി​ലി​ൽ​ ​നേ​ടി​യ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ക​ൾ,​ ​ആ​ർ​ട്ടി​ക്കി​ൾ​ 161​ ​പ്ര​കാ​ര​മു​ള്ള​ ​അ​പേ​ക്ഷ​യി​ൽ​ ​ര​ണ്ട​ര​ ​വ​ർ​ഷ​ത്തെ​ ​താ​മ​സം​ ​എ​ന്നി​വ​ ​ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ​ ​വി​ഷ​യം​ ​വീ​ണ്ടും​ ​ഗ​വ​ർ​ണ​ർ​ക്ക് ​വി​ടു​ന്ന​ത് ​ഉ​ചി​ത​മ​ല്ല

ര​ണ്ട് ​ബാ​റ്റ​റി​ ​വാ​ങ്ങി​യ​തി​ന്

രാ​ജീ​വ് ​ഗാ​ന്ധി​യെ​ ​വ​ധി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ബെ​ൽ​റ്റ് ​ബോം​ബു​ണ്ടാ​ക്കാ​ൻ​ ​ഒ​ൻ​പ​ത് ​വോ​ൾ​ട്ടി​ന്റെ​ ​ര​ണ്ട് ​ബാ​റ്റ​റി​ക​ൾ​ ​വാ​ങ്ങി​ ​പ്ര​ധാ​ന​ ​പ്ര​തി​ക്ക് ​ന​ൽ​കി.​ ​മു​ഖ്യ​സൂ​ത്ര​ധാ​ര​ക​ൻ​ ​ശി​വ​ര​ശ​നെ​യും​ ​കൂ​ട്ടി​ ​പോ​യി​ ​വ്യാ​ജ​ ​മേ​ൽ​വി​ലാ​സം​ ​ന​ൽ​കി​ ​ഒ​രു​ ​ബൈ​ക്ക് ​വാ​ങ്ങി.​ ​കൊ​ല​പാ​ത​കം,​ ​ക്രി​മി​ന​ൽ​ ​ഗൂ​ഡാ​ലോ​ച​ന​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ളാ​ണ് ​സി.​ബി.​ഐ​ ​ചു​മ​ത്തി​യ​ത്.


വി​​​ധി​​​ ​​​അ​​​ത്യ​​​ധി​​​കം​​​ ​​​ദു​​​:​​​ഖി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഒ​​​രു​​​ ​​​മു​​​ൻ​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​ഘാ​​​ത​​​ക​​​രെ​​​ ​​​ഇ​​​ങ്ങ​​​നെ​​​ ​​​മോ​​​ചി​​​പ്പി​​​ച്ചാ​​​ൽ​​​ ​​​നി​​​യ​​​മ​​​ത്തി​​​ന്റെ​​​ ​​​മ​​​ഹ​​​ത്വ​​​വും​​​ ​​​ആ​​​ർ​​​ജ്ജ​​​വ​​​വും​​​ ​​​ആ​​​രു​​​ ​​​സം​​​ര​​​ക്ഷി​​​ക്കും.
ര​​​ൺ​​​ദീ​​​പ് ​​​സിം​​​ഗ് ​​​സു​​​ർ​​​ജെ​​​വാ​​​ല,​
കോ​​​ൺ​​​ഗ്ര​​​സ് ​​​വ​​​ക്താ​​​വ്