p

ന്യൂഡൽഹി:കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചന്റെ ജയിൽ മോചനം സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി

പേരറിവാളനെ വിട്ടയച്ച കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതോടെ

മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാകും.
മോചനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ നൽകുന്ന ശുപാർശ അംഗീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്നാണ് പേരറിവാളന്റെ കേസിൽ സുപ്രീം കോടതി പറഞ്ഞത്.

മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മോചനവുമായി ബന്ധപ്പെട്ട് ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ ഇ-ഫയലായി കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫയലിലെ ഉള്ളടക്കം കോടതി വെളിപ്പെടുത്തിയില്ല.

മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ (ഗവർണറുടെ) പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി.ഹമീദ് നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽവാസം 20 വർഷം പിന്നിട്ടു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. മണിച്ചന്റെ മോചനത്തിൽ നാലു മാസത്തിനകം തീരുമാനമെടുക്കാൻ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

`ബന്ധപ്പെട്ട ഫയൽ ഇതുവരെ കണ്ടിട്ടില്ല. കേരളത്തിൽ മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കും. സുപ്രീം കോടതി നിർദേശം എന്താണെന്നറിയില്ല.'

- ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ

2​ ​മാ​സം​ ​പി​ടി​ച്ചു​വ​ച്ചു;
ഇ​നി​ ​പ​ഴു​തി​ല്ല

എം.​എ​ച്ച് ​വി​ഷ്‌​ണു

#​ ​വി​ട്ട​യ​യ്ക്കേ​ണ്ട​വ​രി​ൽ​ ​രാ​ഷ്ട്രീ​യ​ത്ത​ട​വു​കാ​രും
തി​രു​വ​ന​ന്ത​പു​രം​:​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കം​ ​പ്ര​മാ​ണി​ച്ച് ​മ​ണി​ച്ച​ന​ട​ക്കം​ 33​ ​ത​ട​വു​കാ​രെ​ ​മോ​ചി​പ്പി​ക്കാ​ൻ​ ​മാ​ർ​ച്ചി​ൽ​ ​മ​ന്ത്രി​സ​ഭ​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​ ​ഇ​ത്ര​യും​ ​നാ​ൾ​ ​പി​ടി​ച്ചു​വ​ച്ച​ ​ഗ​വ​ർ​ണ​ർ​ക്ക് ​മു​ന്നി​ൽ​ ​പ​രി​മി​ത​മാ​യ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​നു​കൂ​ല​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യെ​ത്തു​ന്ന​ ​ഗ​വ​ർ​ണ​ർ​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​ത​ന്നെ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കും.
സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ,​ ​മ​ണി​ച്ച​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടാ​ൻ​ ​നി​ൽ​ക്കാ​തെ​ ​അ​നു​മ​തി​ ​ന​ൽ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ 20​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ജ​യി​ലി​ലു​ള്ള​ ​മ​ണി​ച്ച​ൻ​ ​മാ​തൃ​കാ​ ​ക​ർ​ഷ​ക​നെ​ന്ന് ​പേ​രെ​ടു​ത്തു.​ ​ത​ട​വു​കാ​ല​ത്തും​ ​പ​രോ​ളി​ലി​റ​ങ്ങി​യ​പ്പോ​ഴും​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ൽ​ 65​വ​യ​സാ​യി.​ ​ഇ​തെ​ല്ലാം​ ​പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു​ ​മോ​ച​ന​ശു​പാ​ർ​ശ.​ ​മ​ദ്യ​വ്യാ​പാ​ര​ത്തി​ലേ​ർ​പ്പെ​ടി​ല്ലെ​ന്ന​ ​വ്യ​വ​സ്ഥ​യോ​ടെ,​ ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വി​ലാ​യി​രു​ന്ന​ ​മ​ണി​ച്ച​ന്റെ​ ​ര​ണ്ട് ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​സ​ർ​ക്കാ​ർ​ ​അ​ടു​ത്തി​ടെ​ ​മോ​ചി​പ്പി​ച്ചി​രു​ന്നു.
മോ​ചി​പ്പി​ക്കേ​ണ്ട​വ​രി​ൽ​ 14​ ​രാ​ഷ്ട്രീ​യ​ ​ത​ട​വു​കാ​രും​ ​കു​പ്പ​ണ​ ​മ​ദ്യ​ദു​ര​ന്ത​ക്കേ​സി​ലെ​ ​ഒ​ന്നാം​പ്ര​തി​യു​മു​ണ്ട്.​ ​രാ​ഷ്ട്രീ​യ​ ​ത​ട​വു​കാ​രി​ൽ​ 5​പേ​ർ​ ​സി.​പി.​എ​മ്മു​കാ​രും​ 9​ ​പേ​ർ​ ​ബി.​ജെ.​പി​-​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.​ 67​ത​ട​വു​കാ​രു​ടെ​ ​മോ​ച​ന​ശു​പാ​ർ​ശ​യാ​ണ് ​ആ​ഭ്യ​ന്ത​ര​-​നി​യ​മ​ ​സെ​ക്ര​ട്ട​റി​മാ​രും​ ​‌​പൊ​ലീ​സ് ​മേ​ധാ​വി​യു​മ​ട​ങ്ങി​യ​ ​സ​മി​തി​ ​ന​ൽ​കി​യ​തെ​ങ്കി​ലും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം​ ​പാ​ലി​ച്ച് 33​പേ​രെ​ ​മാ​ത്ര​മാ​ണ് ​മ​ന്ത്രി​സ​ഭ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത്.​ ​അ​തി​നാ​ൽ​ ​മോ​ച​ന​ക്കാ​ര്യ​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഉ​ട​ക്കാ​നി​ട​യി​ല്ല.​ ​ക​ല്ലു​വാ​തു​ക്ക​ൽ​ ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ​ 31​പേ​ർ​ ​മ​രി​ച്ചെ​ങ്കി​ലും​ ​മ​ണി​ച്ച​നെ​ ​ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷി​ച്ച​ത് ​അ​ബ്കാ​രി​ ​നി​യ​മ​പ്ര​കാ​ര​മാ​ണെ​ന്ന​തും​ ​ഗ​വ​ർ​ണ​ർ​ ​പ​രി​ഗ​ണി​ക്കും.