ന്യൂഡൽഹി: നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 12.35ഒാടെ അഗ്‌നിബാധ റിപ്പോർട്ട് ചെയ്‌തയുടൻ അഞ്ച് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും അതിനു മുൻപേ തൊഴിലാളികൾ തീയണച്ചിരുന്നു.