ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയ്‌ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തിയതി ഈമാസം 30 വരെ നീട്ടിയതായി യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ഒന്നിച്ചു നടത്തുന്ന 2021 ഡിസംബർ, 2022 ജൂൺ പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതിയാണ് നീട്ടിയത്. പരീക്ഷാ ഫീസ് ഓൺലൈനായി 30ന് രാത്രി 11.50 വരെ അടയ്‌ക്കാം.