
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച മൂന്ന് ജഡ്ജിമാരുൾപ്പെടെ 51 മുൻ ഹൈക്കോടതി ജഡ്ജിമാർക്ക് സുപ്രീം കോടതി സീനിയർ അഭിഭാഷകരുടെ പദവി നൽകി. കേരളത്തിൽ നിന്ന് ജസ്റ്റിസ് ടി.ബി രാധാകൃഷ്ണൻ, ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവുംകൂടുതൽപേർ ഡൽഹിയിൽ നിന്നാണ്- പത്തുപേർ. മുംബയിൽ നിന്ന് എട്ടുപേർ.