kk

ന്യൂഡൽഹി: വിലക്കയറ്റവും വായ്‌പകളുടെ ഇ.എം.ഐ വർദ്ധനയും മൂലം നട്ടംതിരിയുന്ന പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം ജൂൺ ഒന്നുമുതൽ വർദ്ധിപ്പിക്കുന്നു. കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുവർഷം വർദ്ധന ഒഴിവാക്കിയിരുന്നു.

ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ശുപാർശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇന്നലെ വിജ്ഞാപനമിറക്കിയത്. ഇതിനുമുമ്പ് പ്രീമിയം ഉയർത്തിയത് 2019 ജൂണിലാണ്.

വാഹനം നിരത്തിലിറക്കണമെങ്കിൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് ഉണ്ടായിരിക്കണം. ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് വാഹന ഉടമ എടുക്കേണ്ട പോളിസിയാണിതെങ്കിലും വാഹനം തട്ടി പരിക്കോ ജീവഹാനിയോ നാശനഷ്‌ടമോ ഉണ്ടാവുന്ന മൂന്നാംകക്ഷിക്ക് ലഭിക്കുന്ന പരിരക്ഷയാണിത്.

പുതിയ വാഹനം വാങ്ങുമ്പോൾ മൂന്നുമുതൽ അഞ്ചുവർഷത്തെ ഇൻഷ്വറൻസ് പോളിയാണ് എടുക്കേണ്ടത്. പ്രീമിയം കൂട്ടിയതിനാൽ 3-5 വർഷത്തെ തുക ഒന്നിച്ചടയ്ക്കുമ്പോൾ വലിയ സാമ്പത്തികഭാരമാണുണ്ടാവുക. പുതിയ ഇരുചക്രവാഹനങ്ങളുടെ അഞ്ചുവർഷ പ്രീമിയം ഒന്നിച്ചടയ്‌ക്കുമ്പോൾ മാത്രം 17 ശതമാനം വർദ്ധനയുണ്ടാകും.

ഇലക്‌ട്രിക്കിന് ഇളവ്

ഇലക്‌ട്രിക് വാഹനങ്ങൾക്ക് 15 ശതമാനവും ഹൈബ്രിഡ് വാഹനങ്ങൾക്ക് 7.5 ശതമാനവും ഡിസ്കൗണ്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്ക് പ്രീമിയത്തിൽ 15 ശതമാനം ഇളവുണ്ട്. വിന്റേജ് കാറായി രജിസ്‌റ്റർ ചെയ്യുന്ന സ്വകാര്യവാഹനങ്ങൾക്ക് ഇളവ് 50 ശതമാനം.

ഉയരുന്ന ഭാരം

വാഹനം, നിലവിൽ, പുതുക്കിയത്, വ്യത്യാസം

 സ്വകാര്യകാർ (1000 സി.സി വരെ) ₹2,072 ₹2,094 ₹22

 1000-1500 സി.സി 3,221 3,416 95

 1500 സി.സിക്കുമേൽ 7,890 7,897 7

 2-വീലർ (75 സി.സിക്ക് താഴെ) 482 538 56

 75-150 സി.സി 752 714 38

 150-350 സി.സി 1,193 1,366 173

 350 സി.സിക്കുമേൽ 2,323 2,804 481

പൊതു ചരക്കു വാഹനം:

(ബ്രായ്ക്കറ്റിൽ നിലവിലെ പ്രീമിയം)

7500 കിലോയ്‌ക്ക് താഴെ: 16,049 (15,746)

7500-12000 കിലോ: 27,186 (26,935 )

12000-20000 കിലോ: 35,313 (33,418 )

20000-40000 കിലോ: 43,950 (43,037 )

40000 കിലോയ്‌ക്ക് മുകളിൽ: 44,242 (41,561)

ഇലക്‌ട്രിക് കാർ

(ബ്രായ്‌ക്കറ്റിൽ പഴയനിരക്ക്)​

30 കിലോവാട്ട് വരെ: 1780 (1761 )

പുതിയതിന് 3 വർഷത്തേക്ക്: 5543

30-65 കിലോവാട്ട് വരെ: 2,904 (2738 )

പുതിയതിന് 3 വർഷത്തേക്ക്: 9,044

65 കിലോവാട്ടിന് മുകളിൽ: 6712 (6,707 )

പുതിയതിന് 3 വർഷത്തേക്ക്: 20,907

ഇലക്‌ട്രിക് ടൂവീലർ

(ബ്രായ്‌ക്കറ്റിൽ പഴയനിരക്ക്)​

3 കിലോവാട്ട് വരെ: 457 (410രൂപ)

പുതിയതിന് 5 വർഷത്തേക്ക്: 2,466

3-7കിലോവാട്ട്: 607രൂപ (639 )

(പുതിയതിന് 3 വർഷത്തേക്ക്: 3,273 )

7-16 കിലോവാട്ട്: 1,161രൂപ (1014 )

(പുതിയതിന് 3 വർഷത്തേക്ക്: 6260 )

16കിലോവാട്ടിന് മുകളിൽ: 2,383(1975 )

(പുതിയതിന് 3 വർഷത്തേക്ക്: 12,849 )

ആറിൽ താഴെ യാത്രക്കാരുമായി

വാടകയ്‌ക്ക് ഒാടുന്ന വാഹനങ്ങൾ

1000 സിസി വരെ: 6040 (5769 )

1000-1500 സിസി: 7940 (7584 )

1500 സിസിക്ക് മുകളിൽ: 10,523 (10,051 )

ഒാട്ടോറിക്ഷ(ഇ-റിക്ഷ ഒഴികെ): 2,539 (2,595)

സ്കൂൾ ബസ്: 12,192രൂപ(13,874 )

അല്ലാത്തവ: 14,343രൂപ(14,494 )