mathura-shahi-idgah-masji

ന്യൂഡൽഹി: ശ്രീകൃഷ്ണ ജന്മഭൂമി - ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്ക കേസിൽ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡിനും ഷാഹി ഈദ്‌ഗാഹ് മസ്ജിദ് കമ്മിറ്റിക്കും പരാതിയുടെ പകർപ്പ് നൽകാൻ ഹർജിക്കാർക്ക് മഥുര പ്രാദേശിക കോടതി നിർദ്ദേശം നൽകി. കേസ് ജൂലായ് ഒന്നിന് വാദം കേൾക്കാനായി മാറ്റി.

ഹിന്ദു വിഭാഗത്തിന്റെ ഹർജി നിലനിൽക്കുമെന്ന് മഥുര ജില്ലാ കോടതി ഉത്തരവിന് ശേഷം കേസ് ആദ്യമായി പരിഗണിച്ച സിവിൽ ജഡ്‌ജി (സീനിയർ ഡിവിഷൻ) മഥുര ജ്യോതിയാണ് ജൂലായ് ഒന്നിന് വാദം കേൾക്കാൻ തീരുമാനിച്ചത്.