
ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ എട്ടു വർഷം തികയ്‌ക്കുന്നതിന്റെ ഭാഗമായി മേയ് 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിൽ നിന്ന് മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ സംവദിക്കും. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിലെ റിഡ്ജ് മൈതാനത്തിൽ ഒരുക്കുന്ന വേദിയിലിരുന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പി ജില്ലാ ആസ്ഥാനങ്ങളിൽ നേതാക്കളുമായും പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കും. മോദി സർക്കാർ കേന്ദ്രത്തിൽ എട്ടു വർഷം തികയ്‌ക്കുന്ന മേയ് 30 മുതൽ ജൂൺ 14 വരെ നീളുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.