kk

ആദ്യ നൂറ് റാങ്കിൽ 10 മലയാളികൾ

ന്യൂ​ഡ​ൽ​ഹി​:​ ​യു.​പി.​എ​സ്.​സി​യു​ടെ​ ​ഇ​ക്കൊ​ല്ല​ത്തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ആ​ദ്യ​ ​മൂന്ന് ​റാ​ങ്കു​ക​ൾ​ ​നേ​ടി​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​മു​ന്നി​ലെ​ത്തി.​ ​ല​ക്നൗ​ ​സ്വ​ദേ​ശി​നി​ ​ശ്രു​തി​ ​ശ​ർ​മ്മ​യ്‌​ക്കാ​ണ് ​ഒ​ന്നാം​ ​റാ​ങ്ക്.​ ​ച​ങ്ങ​നാ​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​ദി​ലീ​പ് ​കെ.​ ​കൈ​നി​ക്ക​ര​ 21​-ാം​ ​റാ​ങ്കു​മാ​യി​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​യി.​ ​ആ​ദ്യ​ ​നൂ​റ് ​റാ​ങ്കി​ൽ​ 10​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​ടം​ ​പി​ടി​ച്ചു.​ ​ആ​കെ​ 685​ ​പേ​രാ​ണ് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​കൊ​ൽ​ക്ക​ത്ത​ ​സ്വ​ദേ​ശി​നി​ ​അ​ങ്കി​ത​ ​അ​ഗ​ർ​വാ​ൾ,​ ​ച​ണ്ഡി​ഗർ​ഡ് ​സ്വ​ദേ​ശി​നി​ ​ഗാ​മി​നി​ ​സിം​ഗ്ള​ ​എ​ന്നി​വ​രാ​ണ് ​രണ്ടും മൂന്നും റാങ്കുകൾ നേടി​യത്.ഐ​ശ്വ​ര്യ​ ​വ​ർ​മ്മയാണ് നാലാം റാങ്കുകാരൻ.
റി​ട്ട.​ ​എ​സ്.​ഐ​ ​കു​ര്യാ​ക്കോ​സി​ന്റെ​യും​ ​അ​ദ്ധ്യാ​പി​ക​ ​ജോ​ളി​മ്മ​യു​ടെ​യും​ ​മ​ക​നാ​ണ് ​ദി​ലീ​പ്.​ ​മ​ദ്രാ​സ് ​ഐ.​ഐ.​ടി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​ധാ​രി​യാ​യ​ ​ദി​ലീ​പ് ​ഇ​ന്ത്യ​ൻ​ ​ഫോ​റ​സ്റ്റ് ​സ​ർ​വ്വീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സി​വി​ൽ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ൽ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യി​രു​ന്നു.​ ​റാ​ങ്ക് ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​മൂ​ന്നാ​മ​ത്തെ​ ​ശ്ര​മ​ത്തി​ലാ​ണ് 21​-ാം​ ​റാ​ങ്കോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ഒ​ന്നാ​മ​നാ​യ​ത്.​ 100​ൽ​ ​താ​ഴെ​ ​റാ​ങ്ക് ​നേ​ടി​യ​ ​മ​റ്റ് ​മ​ല​യാ​ളി​ക​ൾ.​ ​ശ്രു​തി​ ​രാ​ജ​ല​ക്ഷ്മി​ ​(25​),​ ​വി.​ ​അ​വി​നാ​ശ് ​(31​),​ ​ജാ​സ്മി​ൻ​ ​(36​),​ ​ടി.​ ​സ്വാ​തി​ശ്രീ​ ​(42​),​ ​സി.​എ​സ്.​ ​ര​മ്യ​ ​(46​),​ ​അ​ക്ഷ​യ് ​പി​ള്ള​ ​(51​),​ ​അ​ഖി​ൽ​ ​വി.​ ​മേ​നോ​ൻ​ ​(66​),​ ​ചാ​രു​ ​(76​),​ ​കി​ര​ൺ​ ​പി.​ബി​(100​).​ ​ഇ​വ​രി​ൽ​ ​മൂ​ന്ന് ​പേ​ർ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ത് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​നി​ന്നാ​ണ് .600​ ​വ​രെ​യു​ള്ള​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ൽ​ 25​ ​മ​ല​യാ​ളി​ക​ളു​ണ്ട്.
66​-ാം​ ​റാ​ങ്ക് ​നേ​ടി​യ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​ ​അ​ഖി​ൽ​ ​വി.​മേ​നോ​ൻ​ ,​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​കെ.​എ.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ആ​റാം​ ​റാ​ങ്ക് ​നേ​ടി​യി​രു​ന്നു.​ ​കെ.​എ.​എ​സ്.​ ​പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലാ​ണ് ​സി​വി​ൽ​ ​സ​ർ​വ്വീ​സി​ലും​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.

ആ​റു​ ​മ​ല​യാ​ളി​ക​ൾ​ക്ക് റാ​ങ്ക് ​ഇ​രു​ന്നൂ​റി​ന​ക​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ആ​ദ്യ​ ​നൂ​റ് ​റാ​ങ്കി​ൽ​ ​പ​ത്തു​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​ടം​പി​ടി​ച്ച​പ്പോ​ൾ,​ ​അ​വ​ർ​ക്ക് ​പി​ന്നി​ൽ​ ​ഇ​രു​ന്നൂ​റ് ​റാ​ങ്കി​ന​ക​ത്ത് ​എ​ത്തി​യ​ത് ​ആ​റു​ ​മ​ല​യാ​ളി​ക​ൾ.
തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യാ​യ​ ​റോ​ജ​ ​എ​സ്.​ ​രാ​ജ​ൻ​(108​),​ ​കോ​ട്ട​യം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​സി.​ബി.​റെ​ക്സ്(111​),​ ​സാം​വ​ർ​ഗീ​സ്(136​),​ ​അ​ർ​ജു​ൻ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​(145​)​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​പി.​കെ.​ ​സി​ദ്ധാ​ർ​ത്ഥ്(189​),​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​ആ​ർ.​ശ്രീ​കു​മാ​ർ​(192​)​ ​എ​ന്നി​വ​രാ​ണ് ​ഈ​ ​നേ​ട്ടം​ ​കു​റി​ച്ച​ത്.
മൊ​ത്തം​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രി​ൽ​ 214​ ​പേ​ർ​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​വും,​ 73​ ​പേ​ർ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​വും,​ 203​ ​പേ​ർ​ ​ഒ.​ബി.​സി​യും​ 105​ ​പേ​ർ​ ​പ​ട്ടി​ക​ജാ​തി​യും​ 60​പേ​ർ​ ​പ​ട്ടി​ക​ ​വ​ർ​ഗ്ഗ​വു​മാ​ണ്.
ഇ​വ​ർ​ക്ക് ​മെ​റി​റ്റ് ​ക്ര​മ​ത്തി​ൽ,​ ​ഐ.​എ.​എ​സ്,​ ​ഐ.​എ​ഫ്.​എ​സ്,​ ​ഐ.​പി.​എ​സ്,​ ​സെ​ൻ​ട്ര​ൽ​ ​സ​ർ​വീ​സ​സ് ​ഗ്രൂ​പ്പ് ​'​എ​',​ ​ഗ്രൂ​പ്പ് ​'​ബി​'​ ​എ​ന്നി​വ​യി​ൽ​ ​നി​യ​മ​നം​ ​ല​ഭി​ക്കും.​സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​മ​ല​യാ​ളി​ക​ളെ​യും,​ ,​മി​ക​ച്ച​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ ​സി​വി​ൽ​ ​സ​ർ​വ്വീ​സ് ​അ​ക്കാ​ഡ​മി​യേ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​ഭി​ന​ന്ദി​ച്ചു.