gyanvapi-palli

ന്യൂഡൽഹി: കാശി വിശ്വനാഥ് - ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ ശൃംഗാർ ഗൗരിയിൽ ആരാധനയ്ക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജി സംബന്ധിച്ച കേസ് വാരണാസി ജില്ലാ കോടതി ജൂലായ് നാലിന് വാദം കേൾക്കാൻ മാറ്റി. ശൃംഗാർ ഗൗരിയിൽ മുഴുവൻ സമയ ആരാധനയ്ക്ക് അനുമതി വേണമെന്ന ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കില്ലെന്ന അഞ്ജുമാൻ ഇന്തസാനിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി ആദ്യം പരിഗണിച്ച ജില്ലാ കോടതി ഇന്നലെ രണ്ടാം തവണയാണ് വാദം കേട്ടത്. ഹിന്ദു ഹർജിക്കാരുടെ വാദങ്ങൾ ഇന്നലെയും മസ്ജിദ് കമ്മിറ്റി എതിർത്തു. സർവെയുടെ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്താൻ അനുവദിക്കരുതെന്നും ആവശ്യമുന്നയിച്ചു.