കുറുപ്പംപടി: കോർബി വാക്സ് വാക്സിനേഷനെടുക്കുവാൻ തിരക്കേറുന്നു. മുടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കോർബി വാക്സ് വാക്സിനേഷൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.ജോസ് എ.പോൾ അദ്ധ്യക്ഷത വഹിച്ചു. ഡോളി ബാബു, ഡോ. രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി, നഴ്സുമാരായ ആനിയമ്മ, സലോമി, സലിം എന്നിവർ പ്രസംഗിച്ചു.