ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്കായി വാങ്ങിയ പുഷ്കാർട്ടിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല ജോസ്, മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി എന്നിവർ സംസാരിച്ചു. 2.70 ലക്ഷം രൂപ ചെലവഴിച്ച് 12 പുഷ്കാർട്ടുകളാണ് നൽകിയത്. റോഡുകളിൽ മാലിന്യം ഇടുന്നവർക്കെതിരെ കർശനമായ നടപടി എടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അറിയിച്ചു.