cpi
സിപിഐ കുറുപ്പംപടി ലോക്കൽ സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: രായമംഗലം ഗ്രാമപഞ്ചായത്തും വില്ലേജും വിഭജിച്ച് കുറുപ്പംപടി കേന്ദ്രീകരിച്ച് പഞ്ചായത്തും വില്ലേജും രൂപീകരിക്കണമെന്ന് സി.പി.ഐ കുറുപ്പംപടി ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ.കെ. അഷറഫ്, സി.വി. ശശി, ശാരദ മോഹൻ, കെ.പി. റെജിമോൻ, അഡ്വ. രമേശ്‌ചന്ദ് എന്നിവർ പ്രസംഗിച്ചു. സിജി സാജു, വിഷ്ണു നാരായണൻ, സജി പോൾ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.