
കൊച്ചി: ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ മാർച്ച് പാദത്തിൽ അറ്റാദായം 115 ശതമാനം വർദ്ധിച്ച് 355 കോടി രൂപയായി. പ്രധാന ലാഭക്ഷമതാ അനുപാതമായ അറ്റ പലിശ പരിധി 3.17 ശതമാനമായി. അറ്റ പലിശ വരുമാനം ഇതേ കാലയളവിൽ 1,383 കോടിയിൽ നിന്ന് 16.6 ശതമാനം വർദ്ധിച്ച് 1,612 കോടി രൂപയായി. ട്രഷറി വരുമാനം 211 കോടിയിൽ നിന്ന് 28 കോടിയായി കുറഞ്ഞതോടെ മൊത്തം വരുമാനം 9 ശതമാനം ഇടിഞ്ഞ് 4,335 കോടിയിൽനിന്ന് 3,949 കോടി രൂപയായി. പ്രവർത്തനലാഭം 1,541 കോടി രൂപയിൽ നിന്ന് 23.5 ശതമാനം ഇടിഞ്ഞ് 1,179 കോടി രൂപയായി.
കിട്ടാക്കടങ്ങൾ നികത്താനുള്ള വകയിരുത്തൽ 1,376 കോടിയിൽ നിന്ന് 569 കോടി രൂപയായതായി ബാങ്ക് മാനേജിംഗ് ഡയറക്ടർ എ.എസ്. രാജീവ് പറഞ്ഞു.