കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) 2022- 23 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാലിന് വൈകിട്ട് 5.30 ന് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. കെ.എം.എ മുൻ പ്രസിഡന്റ് എസ്.ആർ. നായർ മോഡറേറ്ററാകും. എൽ. നിർമ്മല പ്രസിഡന്റായും ആൽഗേഴ്‌സ് ഖാലിദ് സെക്രറട്ടറിയുമായ പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടിയാണിത്.