intuc

കൊച്ചി: ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ ആയിരത്തോളം യൂണിറ്റുകളിൽ പതാകദിനം ആചരിച്ചു. മേയ് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ജൂബിലി ആഘോഷങ്ങൾ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ജില്ലാതല ഉദ്ഘാടനം എറണാകുളം മാർക്കറ്റ് മൈതാനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി നിർവഹിച്ചു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ആന്റണി പട്ടണം, എ.എൽ. സക്കീർ ഹുസൈൻ, സൈമൺ ഇടപ്പള്ളി, കെ.കെ. അബൂബക്കർ, ശിവശങ്കരൻ കെ., പി.എ. അബ്ദുൽ ഗഫൂർ എന്നിവർ പ്രസംഗിച്ചു.