
കൊച്ചി: നാഷണൽ ജനശക്തി കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി കൊച്ചിയിൽ രൂപീകരിച്ചു. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. മലയാളിയായ മനോജ് ശങ്കരനെല്ലൂരിനെ പ്രസിഡന്റായും തമിഴ്‌നാട്ടിലെ ഡോ. സന്തോഷ് സുന്ദരരാജൻ ജനറൽ സെക്രട്ടറിയായും തമിഴ്‌നാട്ടിലെ റഹ്‌മാൻ കെ. മൂപ്പനാർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ജി.ആർ. സുരേഷ്, വർഗീസ് തോമസ്, ശിവൻ നാരായണൻ വിശ്വാസം, സി.പി. ചന്ദ്രൻ, അണ്ണൻ ലക്ഷ്മി, അഹമ്മദ് ഷെരീഫ് എന്നിവർ ഉൾപ്പെട്ട ദേശീയ കമ്മിറ്റിയും രൂപീകരിച്ചു.